KeralaLatestPathanamthitta

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ വിവാഹം

“Manju”

പത്തനംതിട്ട: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ വിവാഹം നടത്തിയതിന് വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. വിവാഹ ചടങ്ങില്‍ 20 പേര്‍ക്കായിരുന്നു പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ചടങ്ങില്‍ 75 പേരാണ് പങ്കെടുത്തത്.

ജാഗ്രത പോര്‍ട്ടലില്‍ രിജസ്റ്റര്‍ചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു. 20 പേര്‍ക്ക് പങ്കെടുക്കാനുള്ള അനുമതിയാണ് ലഭിച്ചത്. എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത് 75 പേരാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍ക്കുമെതിരെ കേസെടുത്തത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Related Articles

Back to top button