International

ഷാൻസി പ്രവിശ്യയിൽ മഹാപ്രളയം; ചൈന ദുരിതത്തിൽ

“Manju”

ബീജിംഗ്: ചൈനയിൽ മഹാപ്രളയം കൂടുതൽ ദുരിതം വിതയ്‌ക്കുന്നു. ഷാൻസി പ്രവിശ്യയിലെ നദികളാണ് കരകവിഞ്ഞൊഴുകുന്നത്. ഇതുവരെ വെള്ളപ്പൊക്കത്തിൽ 15 പേർ മരിച്ചതായാണ് വിവരം. 3 പേരെ ഒഴുക്കിൽപെട്ട് കാണാതായെന്നും ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിവിധ പ്രവിശ്യകളിൽ ഈ മാസം ആദ്യം മുതൽ പെയ്യുന്ന മഴയാണ് നദികളിലെ വെള്ളപ്പൊക്കത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ ഒരു കോടി എഴുപ്പത്താറ് ലക്ഷം ജനങ്ങളെ വിവിധ മേഖലകളിലായി പ്രളയം നേരിട്ടും അല്ലാതേയും ബാധിച്ചെന്നാണ് കണക്ക്. 37,700 വീടുകളാണ് പ്രളയത്തെ തുടർന്ന് തകർന്നത്. 2,38,460 ഹെക്ടർ പ്രദേശത്തെ കൃഷിയും നശിച്ചു. ഇതുവരെ 780 കോടിരൂപയ്‌ക്കു സമാനമായ നാശമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

രണ്ടു മാസം മുമ്പ് ചൈനയിൽ പ്രളയം രൂക്ഷമായിരുന്നു. ഹെനാൻ പ്രവിശ്യയിൽ 7 ലക്ഷത്തിലധികം ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. കഴിഞ്ഞ മാസം സുൻയാംഗ് മേഖലയിൽ നാലരലക്ഷം പേരെ പ്രളയം ബാധിച്ചിരുന്നു.

Related Articles

Back to top button