IndiaLatest

കരടിയ്ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി കടുവ

“Manju”

കടുവ ഇരയെ പിടിക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റു മൃഗങ്ങളെ അപേക്ഷിച്ച്‌ കടുവയുടെ ശരീരപ്രകൃതി കാണുമ്പോള്‍ തന്നെ ഭയം തോന്നാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ കടുവയും കരടിയും മുഖാമുഖം വരുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
സന്ദീപ് ത്രിപാദി ഐഎഫ്‌എസാണ് വീഡിയോ പങ്കുവെച്ചത്. കടുവ നടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം. അല്‍പ്പനേരം കഴിഞ്ഞ് കരടി ഫ്രെയിമിലേക്ക് വരുമ്പോഴാണ് വീഡിയോ ത്രില്ലിങ്ങ് ആകുന്നത്. എന്തും സംഭവിക്കാമെന്ന് തോന്നുന്ന നിമിഷങ്ങള്‍.
കടുവയുടെ വഴിയിലൂടെ നടന്നുവരുന്ന കരടി, കടുവയെ കണ്ടതോടെ ഒരാക്രമണം മണക്കുന്നു. കടുവയെ ഭയപ്പെടുത്താന്‍ കരടി പിന്‍കാലുങ്ങളില്‍ നിവര്‍ന്ന് നിന്ന് മനുഷ്യരെ പോലെ നടക്കാന്‍ തുടങ്ങി. ഇത് കണ്ട് ഭയന്ന് എന്ന മട്ടില്‍ കടുവ നിലത്ത് ഇരിക്കുന്നതാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. പഞ്ചപുച്ഛമടക്കി എന്ന മട്ടില്‍ കടുവ ഇരിക്കുന്നത് കണ്ട് കരടി വഴിമാറി പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Related Articles

Back to top button