IndiaLatest

വന്‍ ആയുധ ശേഖരം കണ്ടെത്തി

“Manju”

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. റിയാസി ജില്ലയിലെ മഹോര്‍ വനത്തില്‍ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കണ്ടെടുത്തത്. യുബിജിഎല്ലുള്ള എകെ -47 റൈഫിള്‍, യുബിജിഎല്‍ ഗ്രനേഡ്, 45 റൗണ്ട് സെല്‍ഫ് ലോഡിംഗ് റൈഫിള്‍ (എസ്‌എല്‍ആര്‍),ആറ് റൗണ്ട് വെടിയുണ്ടകള്‍ എന്നിവ കണ്ടെത്തി. അതേസമയം കഴിഞ്ഞ ദിവസം സമാനരീതിയില്‍ ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നിന്ന് ആയുധങ്ങളുടെ ശേഖരം പിടികൂടിയിരുന്നു. ബിഎസ്‌എഫും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്നാണ് ആയുധങ്ങള്‍ പിടികൂടിയത്

Related Articles

Back to top button