KeralaLatest

ഇനി ജില്ലകള്‍ തോറും മാറി കയറണ്ട, ദീര്‍ഘദൂര യാത്രക്കാര്‍ക്കായി ‘റിലേ സര്‍വ്വീസുകള്‍’ തുടങ്ങാന്‍ കെ.എസ്. ആര്‍.ടി.സി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡ് നിബന്ധനകള്‍ പാലിച്ച്‌ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരേക്ക് ദീര്‍ഘദൂര യാത്രികരുടെ സൗകര്യത്തിന് ‘റിലേ സര്‍വ്വീസുകള്‍’ തുടങ്ങാന്‍ ഒരുങ്ങുകയാണ് കെ.എസ്. ആര്‍.ടി.സി. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മൂലം ജില്ലകള്‍ കടന്നുള‌ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഇല്ലാത്തതിന്റെ പേരില്‍ വലിയ പരാതിയാണ് യാത്രികരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചിരുന്നത്. ഇതിന് ഒരു പരിധി വരെ പരിഹാരമാകും പുതിയ സര്‍വ്വീസുകള്‍ എന്നാണ് കരുതുന്നത്. ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരേക്ക് നേരിട്ട് ബസ് സര്‍വ്വീസ് നടത്തും. രാത്രി 9ന് സര്‍വ്വീസ് അവസാനിപ്പിക്കണം എന്നുള‌ളതുകൊണ്ട് ഉച്ചവരെ തൃശ്ശൂരേക്കും തുടര്‍ന്ന് ആലപ്പുഴ, എറണാകുളം, കൊല്ലം എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് ഉണ്ടാകുക. ശേഷം വണ്ടി മാറിക്കയറി യാത്രക്കാര്‍ക്ക് യാത്ര തുടരാം.

രണ്ട് ജില്ലാ പരിധിയില്‍ നിന്ന് മാറി കയറി യാത്ര തുടരാവുന്ന എക്‌സ്‌പ്രസ് സര്‍വ്വീസിന് കെഎസ്‌ആര്‍ടിസി ആലോചിക്കുകയാണ്. തിരുവനന്തപുരത്ത് ആരംഭിച്ച ബസ് ഓണ്‍ ഡിമാന്റ് ‘ബോണ്ട്’ യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനായുള‌ള കെ.എസ്.ആര്‍.ടി.സിയുടെ പദ്ധതിയാണ്. ഇരുചക്ര വാഹനങ്ങളില്‍ ഓഫീസില്‍ പോകുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ‘ബോണ്ട്’.

Related Articles

Back to top button