KeralaLatest

ഇന്ന് ശബരിമല നട തുറക്കും

“Manju”

പത്തനംതിട്ട: തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറക്കും. ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ വഴിയാണ് ബുകിങ്. ഒക്ടോബര്‍ 21 വരെയാണ് പൂജകള്‍. ഞായറാഴ്ച മുതല്‍ മുതല്‍ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടാകും.
പ്രതിദിനം 15,000 പേര്‍ക്കാണ് പ്രവേശനം. ഇതിനായി പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ ബുകിങ് ആരംഭിച്ചു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ സെര്‍ടിഫികെറ്റും അല്ലാത്തവര്‍ ആര്‍ടിപിസിആര്‍ സെര്‍ടിഫികെറ്റും കരുതണം.

Related Articles

Back to top button