IndiaLatest

കുട്ടികള്‍ക്കുള്ള വാക്​സിന്​ അനുമതി; മൂന്ന്​ ഡോസ്

“Manju”

കുട്ടികൾക്കുള്ള വാക്​സിന്​ അനുമതി; സൈകോവ്​ ഡി മൂന്ന്​ ഡോസ് എടുക്കണം | Govt  Panel Nod for Zydus Cadila's Covid Vaccine ZyCov-D | Madhyamam

ന്യൂഡല്‍ഹി: 12 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാവുന്ന ​സൈഡസ്​ കാഡിലയുടെ കോവിഡ്​ വാക്​സിനായ സൈകോവ്​ ഡിയുടെ അടിയന്തര ഉപയോഗത്തിന്​ ഡ്രഗ്​ കണ്‍ട്രോള്‍ ഓഫ്​ അതോറിറ്റിയുടെ അനുമതി. കുട്ടികള്‍ക്കുള്ള ആദ്യ വാക്​സിനാണിത്​​. മൂന്ന്​ ഡോസുള്ള, ലോകത്തെ തന്നെ ആദ്യ ഡി.എന്‍.എ വാക്​സിനാണ്​ സൈകോവ്​​ ഡി​. 66.6 ശതമാനമാണ്​ ഫലപ്രാപ്​തി. സൂചിരഹിത വാക്​സിനായതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കുമെന്ന്​ സൈഡസ്​ കാഡില നേരത്തേ അവകാശപ്പെട്ടിരുന്നു.

സയന്‍സ്​ ആന്‍ഡ്​​ ടെക്​നോളജി മന്ത്രാലയത്തിന്​​ കീഴിലെ ബയോ ടെക്​നോളജി വകുപ്പുമായി സഹകരിച്ചാണ്​ ​അഹമ്മദാബാദ്​ ആസ്​ഥാനമായ മരുന്ന്​ കമ്പനി സൈഡസ്​ കാഡില സൈകോവ്​ ഡി വികസിപ്പിച്ചത്​. വാക്​സിന്​ അന്തിമ അനുമതി നല്‍കിയതായി സയന്‍സ്​ ആന്‍ഡ്​ ടെക്​നോളജി മന്ത്രാലയം​ അറിയിച്ചു.

​സൈകോവ്​ ഡി ​ അമ്പതിലധികം കേന്ദ്രങ്ങളിലായി 28,000 പേരില്‍​ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തിയിട്ടു​ണ്ടെന്നും രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണമാണ്​ ഇതെന്നും സയന്‍സ്​ ആന്‍ഡ്​ ടെക്​നോളജി മന്ത്രാലയം വിശദീകരിച്ചു.

രാജ്യത്ത്​ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക്​ ലഭ്യമാവുന്ന ആറാമത്തെ വാക്​സിന്‍ കൂടിയാണിത്​​. സിറം ഇന്‍സ്​റ്റിറ്റ്യൂട്ടി​െന്‍റ കോവിഷീല്‍ഡ്​, ഭാരത്​ ബയോ​ടെക്കിന്റെ കോവാക്​സിന്‍, റഷ്യയുടെ സ്​പുട്​നിക് വാക്​സിന്‍​, അമേരിക്കന്‍ വാക്​സിനുകളായ ​മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ്​ ജോണ്‍സണ്‍ എന്നിവയാണ്​ 18ന്​ മുകളിലുള്ളവര്‍ക്ക്​ അടിയന്തര ഉപയോഗത്തിന്​ അനുമതി ലഭിച്ചിരിക്കുന്ന മറ്റു വാക്​സിനുകള്‍.

 

Related Articles

Back to top button