LatestThiruvananthapuram

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

“Manju”

തിരുവനന്തപുരം ; നാളെ നടത്താനിരുന്ന എച്ച്‌ ഡി സി പരീക്ഷ അതിതീവ്ര മഴ കാരണം മാറ്റിവെച്ചു . പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അനിത റ്റി.ബാലന്‍ അറിയിച്ചു അതേസമയം, സംസ്ഥാനത്തില്‍ കാലാവസ്ഥ വളരെ മോശമായതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍വ്വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്തെ പോളിടെക്‌നിക്കുകള്‍ അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നത് ഒക്ടോബര്‍ 20ലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button