InternationalLatest

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

“Manju”

ശ്രീജ.എസ്

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഗൂഗിള്‍ ക്രോം എക്‌സറ്റന്‍ഷനുകള്‍ ഇന്‍സ്‌ററാള്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഉപയോക്ത്യ ഡാറ്റ ശേഖരിക്കുന്നതായി കണ്ടത്തിയതിനെത്തുടര്‍ന്ന് നൂറിലധികം ലിങ്കുകള്‍ നീക്കം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കാന്‍ രാജ്യത്തെ സൈബര്‍ സുരക്ഷാ ഏജന്‍സി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആവശ്യമുള്ള എക്‌സ്‌റ്റെന്‍ഷനുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാനും ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉപയോക്ത്യ അവലോകനങ്ങള്‍ മനസ്സിലാക്കാനും കമ്പനിയുടെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

കൂടാതെ ഗൂഗിള്‍ ക്രോമിന്റെ വെബ് സ്‌റ്റോര്‍ സുരക്ഷാ സ്‌കാനുകളെ ഇല്ലാതാക്കാനുള്ള കോഡ് ഇത്തരം ലിങ്കുകളില്‍ അടങ്ങിയിരിക്കുന്നതായും കമ്പനി അറിയിച്ചു. സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനും, ക്ലിപ്പ്‌ബോര്‍ഡുകള്‍ വായിക്കാനും, പാസ് വേഡുകളും മറ്റ് രഹസ്യ വിവരങ്ങളും വായിക്കാനും ഉപയോക്ത്യ കീസ്‌ട്രോക്കുകള്‍ വായിക്കാനും ഇത്തരം ലിങ്കുകള്‍ക്ക് കഴിവുണ്ടെന്നും ഏജന്‍സി അറിയിച്ചു

Related Articles

Back to top button