IndiaLatest

ഡിജിറ്റല്‍ വര്‍ക് ഫോഴ്സ് മാനജ്മെന്റ് സിസ്റ്റം ഉടന്‍ -മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ഡിജിറ്റല്‍ വര്‍ക് ഫോഴ്സ് മാനജ്മെന്റ് സിസ്റ്റം എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം കേരളത്തില്‍ വ്യാപകമായി ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവഴി യുവതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വര്‍ക് ഫ്രം ഹോം എന്ന പുതിയ രീതിക്കനുസരിച്ച്‌ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുവാക്കളുടെ സ്വപ്നമായ നോളജ് എക്ണോമി വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വെച്ച്‌ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

പുതിയ കാലത്തിനനുസരിച്ച്‌ തൊഴില്‍ രീതികള്‍ മാറികൊണ്ടിരിക്കുകയാണ്. വര്‍ക് ഫ്രം ഹോം എന്ന രീതികളെല്ലാം അതില്‍ ചിലത് മാത്രമാണ്. ഇത്തരം മാറ്റങ്ങളെ അവസരങ്ങളായി കണ്ട് പുത്തന്‍ അവസരമൊരുക്കുന്ന പദ്ധതിയാണ് നോളജ് എക്ണോമി. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിപുലമായി യുവാക്കളിലേക്കെത്തിക്കാനാണ് ഡി വൈ എഫ് ഐ ശില്‍പശാല സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ഡിജിറ്റല്‍ വര്‍ക് ഫോഴ്സ് മാനജ്മെന്റ് സിസ്റ്റം എന്ന രീതിയില്‍ തൊഴില്‍ ലഭിക്കുന്നതിനായി പോര്‍ടല്‍ തയാറാക്കുകയും ചെയ്തു. അതേസമയം വിദേശ തൊഴില്‍ ദാതാക്കളെ അടക്കം ഇതിലേക്ക് കൊണ്ടുവരും. ഇത്തരത്തില്‍ യുവാക്കള്‍ക്ക് പെട്ടെന്ന് ജോലി ലഭിക്കാനാവശ്യമായ പദ്ധതികളാണ് സംസ്ഥാന സര്‍കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. സമാനമായ രീതിയില്‍ തന്നെ പഠനത്തിനാവശ്യമായ പദ്ധതികളും നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button