KeralaLatest

25-ന് വിവാഹം; ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട്

“Manju”

കൂട്ടിക്കല്‍ ;ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും കൂട്ടിക്കല്‍ എന്ന കൊച്ചുപട്ടണത്തെ എത്രമാത്രം ബാധിച്ചു എന്നറിയാന്‍ ചള്ളാവയലില്‍ ജോസിന്റെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞാല്‍ മതിയാവും. ഈ മാസം 21-ന് ​ഗൃഹപ്രവേശവും 25-ന് മൂത്ത മകന്റേയും നവംബറില്‍ രണ്ടാമത്തെ മകന്റേയും വിവാഹവും നടക്കാനിരിക്കുകയായിരുന്നു. വിവാഹാവശ്യത്തിനായി സ്വരുക്കൂട്ടിയതെല്ലാം പ്രളയമെടുത്തു.

ടൗണില്‍ത്തന്നെയുള്ള വീടിനോട് ചേര്‍ന്നാണ് ഒരു കടയും ന്യൂസ് പേപ്പര്‍ ഏജന്‍സിയുമുണ്ടായിരുന്നത്. എല്ലാം നഷ്ടമായി.
അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കാഞ്ഞിരപ്പള്ളിക്ക് പോയതായിരുന്നു ജോസും കുടുംബവും. വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും എല്ലാം പ്രളയമെടുത്തിരുന്നു. കയ്യിലുണ്ടായിരുന്ന അന്‍പതിനായിരത്തോളം രൂപയടങ്ങിയ പഴ്സും ഇതിനിടയ്ക്ക് നഷ്ടമായി. ചടങ്ങുകള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയപ്പോഴാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായതെന്ന് ജോസിന്റെ ഭാര്യ പറഞ്ഞു.

Related Articles

Back to top button