KeralaLatestThiruvananthapuram

ഖത്തറില്‍ ഇന്ത്യന്‍ സ്​കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

‍ഖത്തര്‍: ഖത്തറില്‍ ഇന്ത്യന്‍ സ്​കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വിദ്യാര്‍ഥികള്‍ പഠനത്തിനായി ആശ്രയിക്കുന്നത് ഇന്ത്യന്‍ സ്​കൂളുകളെയാണ്. പ്രതിദിനം 30 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് സ്കൂളുകളിലെത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. ഒന്നാം ദിനം മുതല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഒരുക്കുന്നതിനായി എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ക്ലാസ്​ റൂം-ഓണ്‍ലൈന്‍ പഠനങ്ങള്‍ക്കായി വിദ്യാര്‍ഥികളെ പല ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ടെന്നും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമായിരിക്കും ഒരു വിദ്യാര്‍ഥിക്ക് സ്​കൂളിലെത്തേണ്ടി വരുകയെന്നും സ്​കൂള്‍ അധികൃതര്‍ പറയുന്നു.

Related Articles

Back to top button