KannurLatest

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി.

“Manju”

കണ്ണൂർ : പ്രതികൂല കാലാവസ്ഥ പ്രവചനം നിലനിൽക്കെ കണ്ണൂർ സർവ്വകലാശാലയും പരീക്ഷകൾ മാറ്റിവച്ചു. ഇരുപതാം തീയതി മുതൽ 22വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പ്രായോഗിക പരീക്ഷകൾ ഉൾപ്പെടെയാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മഴക്കെടുതി കാരണം എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയും ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾ മാറ്റിയിരുന്നു. രണ്ടാം സെമസ്റ്റർ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്നത്. മധ്യകേരളത്തിൽ ശക്തമായ മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.
മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്. ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പിഎസ്‌സി വാർത്താക്കുറപ്പ്. ഒക്ടോബർ 23-ന് നടത്താനിരുന്ന പിഎസ്‌സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തും.

Related Articles

Back to top button