KeralaLatestMalappuram

ആൻറിജൻ പരിശോധനയിൽ ഡ്രൈവർ പോസിറ്റീവിൽ ;തിരൂർ നഗരസഭ അടച്ചിട്ടു

“Manju”

പി.വി.എസ്

മലപ്പുറം : കോവിഡ് ഭീകരതാണ്ഡവം തുടരുകയാണ്. തിരൂർ നഗരസഭ ചെയർമാന്റെ ഡ്രൈവർക്ക് ആൻറിജൻ പരിശോധനാ ഫലം പോസിറ്റീവായതോടെ ചെയർമാനടക്കം മുഴുവൻ ജീവനക്കാരും ക്വാറന്റൈനിൽ പ്രവേശിച്ചു. മാർക്കറ്റിൽ ഇട പഴകുന്ന കാരത്തൂർ സ്വദേശിയായ മറ്റൊരാൾക്കും കോവിഡ് സ്ഥിരീകരിച്ചു .മാർക്കറ്റ് രണ്ട് നാളായി അടച്ചു പൂട്ടിയിരിക്കുകയാണ്. നഗരസഭയിലെ ആരോഗ്യ , ശുചീകരണ വിഭാഗം മാത്രം ഭാഗികമായി പ്രവർത്തിക്കുമെന്ന് സെക്രട്ടറി എസ് .ബിജു പറഞ്ഞു . കൗൺസിലർമാരടക്കം ആശങ്കയിലാണ്. നഗരത്തിൽ ആന്റിജൻ പരിശോധന തുടരുകയാണ്. രോഗ പ്രതിരോധ മരുന്നിനായി ഹോമിയോ ഡോക്ടർമാരെയും . ഹോമിയോ മരുന്ന് ഷോപ്പുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇമ്യൂൺ ബൂസ്റ്ററായി ഹോമിയോ സർക്കാർ വിഭാഗം തന്നെ ‘ആർസനികം ആൽബം 30 ‘ ടാബ്ലറ്റ്രൂ രൂപത്തിൽ പുറത്തിറക്കി കഴിഞ്ഞു .

Related Articles

Back to top button