IndiaLatest

ജെ.എൻ.യു.വിൽ എം.ബി.എ.; 28 വരെ അപേക്ഷിക്കാം

“Manju”

ന്യൂഡൽഹി; ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെ.എൻ.യു.), അടൽ ബിഹാരി വാജ്‌പേയ്‌ സ്കൂൾ ഓഫ് മാനേജ്മെന്റ്‌ ആൻഡ്‌ ഓൺട്രപ്രനേർഷിപ്പ് (എ.ബി.വി.എസ്.എം.ഇ.), 2024-26ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്ക്, പ്ലസ് ടു/തത്തുല്യം കഴിഞ്ഞ് കുറഞ്ഞത് മൂന്നുവർഷത്തെ പഠനത്തിലൂടെ നേടിയ ഏതെങ്കിലും അംഗീകൃത ബാച്ച്‌ലർ ബിരുദം/തത്തുല്യ യോഗ്യതവേണം. യോഗ്യതാ പ്രോഗ്രാമിന്റെ എല്ലാ വർഷത്തിലും/സെമസ്റ്ററിലും കൂടി മൊത്തം 50 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം)/തത്തുല്യ സി.ജി.പി.എ. ഉണ്ടായിരിക്കണം.

യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും ജെ.എൻ.യു. അറിയിക്കുന്ന കട്ട് ഓഫ് തീയതിയിൽ, യോഗ്യതനേടിയതിന്റെ രേഖ നൽകണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം.

അപേക്ഷകർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐ.ഐ. എം.) നടത്തിയ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) 2023 അഭിമുഖീകരിച്ചിരിക്കണം. കാറ്റ് 2023 രജിസ്ട്രേഷൻ നമ്പർ, സ്കോർ എന്നിവ അപേക്ഷിക്കുമ്പോൾ നൽകണം.

വിശദാംശങ്ങൾ അടങ്ങുന്ന എം.ബി.എ. പ്രോഗ്രാം ബ്രോഷർ, <a href=”https://www.jnu.ac.in/admissions”>https://www.jnu.ac.in/admissions</a> ൽ ലഭിക്കുംഅപേക്ഷ, ബ്രോഷറിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ഫെബ്രുവരി 28 വരെ നൽകാം.

Related Articles

Back to top button