Uncategorized

കെ.എസ്.ഇ.ബിയില്‍ എല്ലാ ജീവനക്കാര്‍ക്കും യൂണിഫോം

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഇ.ബിയില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും യൂണിഫോം നടപ്പാക്കുന്നു. തിളക്കമുള്ള, കടുത്ത വയലറ്റ് നിറമാണ് യൂണിഫോമിന്. ഓഫീസര്‍മാരുടേതിന് അല്പം നിറക്കുറവുണ്ടാകും.
പുരുഷന്മാര്‍ക്ക് ടീഷര്‍ട്ടും ഷര്‍ട്ടും ഉണ്ടാകും. സ്ത്രീകള്‍ക്ക് സാരിയോ, ചുരിദാറോ ആകാം. കമ്ബനിച്ചെലവിലാണ് യൂണിഫോം നല്‍കുക. ഡിസംബര്‍ 10ന് വിതരണം തുടങ്ങും. 15ന് പൂര്‍ത്തിയാക്കും. 2022 ജനുവരി ഒന്നുമുതല്‍ എല്ലാവരും ഇതു ധരിച്ചാണ് ഓഫീസിലെത്തേണ്ടത്. എച്ച്‌. ആര്‍ വിഭാഗം ചീഫ് എന്‍ജിനിയര്‍ 20ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് യൂണിഫോം ഏര്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. യൂണിഫോമിനായി ടെന്‍ഡര്‍ നടപടികളും തുടങ്ങി.
കെ.എസ്.ഇ.ബിയില്‍ വര്‍ക്ക്മെന്‍ വിഭാഗത്തിന് കാക്കി യൂണിഫോം നിലവിലുണ്ട്. അതും വയലറ്റാവും. ഡയറക്ടര്‍ മുതല്‍ വര്‍ക്ക് മെന്‍ വരെയുളളവര്‍ക്ക് വലിപ്പച്ചെറുപ്പ ഭേദമില്ലാതെ യൂണിഫോം എന്നതാണ് കെ.എസ്.ഇ.ബിയുടെ ശ്രദ്ധേയമായ പുതുമ. 27362 പുരുഷ ജീവനക്കാരും 4221 സ്ത്രീ ജീവനക്കാരുമാണ് സ്ഥാപനത്തിലുള്ളത്. കെ.എസ്.ആര്‍.ടി.സി.യില്‍ ഇളംനീലനിറത്തിലുള്ള യൂണിഫോമാണുള്ളത്. സെക്രട്ടേറിയറ്റ്, വാട്ടര്‍ അതോറിട്ടി തുടങ്ങിയ മേഖലകളില്‍ യൂണിഫോം ഇല്ല.

Related Articles

Check Also
Close
Back to top button