KeralaLatestThiruvananthapuram

ഓണത്തിന് കോവിഡ് പ്രോട്ടോകോളില്‍ ഇളവ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം; ഓണം പ്രമാണിച്ച്‌ ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ രണ്ടു വരെ കണ്ടയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി ഒമ്പതുമണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്തയാണ് ഇക്കാര്യം അറിയിച്ചത്. കണ്ടയിന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം.

കച്ചവടം പൊടിപൊടിക്കേണ്ട കാലത്ത് കോവിഡ് പ്രതിസന്ധി കാരണം വ്യാപാരികള്‍ നിരാശയിലായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് അകത്തേക്കുള്ള പ്രവേശനം. എന്നാല്‍, അകത്തേക്ക് പ്രവേശിക്കുന്നവര്‍ സാധനങ്ങള്‍ വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ ഒരു സമയമാകും. ഒരുപാടു സമയം പുറത്ത് കാത്തിരിക്കേണ്ടി വരുന്നവര്‍ കാത്തിരുന്നു മുഷിയുമ്പോള്‍ മടങ്ങിപ്പോകാനും സാധ്യതയേറെയാണ്. ഇതിന് പ്രതിവിധിയായി പ്രവര്‍ത്തനസമയം നീട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

Related Articles

Check Also
Close
Back to top button