LatestThiruvananthapuram

അക്കാഡമിക് കലണ്ടര്‍ രണ്ട് ദിവസത്തിനകം പുറത്തിറക്കും

“Manju”

തിരുവനന്തപുരം: സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് അക്കാഡമിക് കലണ്ടര്‍ രണ്ട് ദിവസത്തിനകം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി. വിശദമായ വിവരങ്ങള്‍ അടങ്ങിയതാവും അക്കാഡമിക് കലണ്ടര്‍. സ്കൂള്‍ തുറക്കുമ്പോള്‍ അധ്യാപക ക്ഷാമം ഉള്ള ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍ ദിവസ വേതനത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എഫ് എസ് ഇ ടി ഒ നടത്തുന്ന പൊതുവിദ്യാലയ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം കരമന ബോയ്സ് സ്കൂളില്‍ നിര്‍വഹിച്ചു. നിരവധി പേരാണ് സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button