KeralaLatest

പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികം കോണ്‍ഗ്രസിനു വഞ്ചനാദിനം

“Manju”

സുരേഷ്‌കുമാർ

വടകര: എല്‍ഡിഎഫ് സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 25 കോണ്‍ഗ്രസ് വഞ്ചനാദിനമായി ആചരിച്ചു. വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടി കെ.മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കാശ്മീരിലെ രാഷട്രീയ സമരത്തിന്റെ പേരിലാണ് ഫറൂഖ് അബ്ദുള്ളയെ നരേന്ദ്ര മോദി തുറങ്കലില്‍ അടച്ചതെങ്കില്‍ കേരളത്തില്‍ കൊറോണയുടെ പേരില്‍ യുഡിഎഫ് നേതാക്കള്‍ക്ക് അനാവശ്യ ക്വാറന്റയിന്‍ തടവ് വിധിക്കുകയാണ് പിണറായി വിജയനെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ വീഴ്ചകളില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ വ്യാപകമായി കള്ളക്കേസ് എടുക്കുകയാണ്. കടകംപള്ളി സുരേന്ദ്രനും എ.സി.മൊയ്തീനും ഒരു നീതിയും യുഡിഎഫ് നേതാക്കള്‍ക്ക് മറ്റൊരു നീതിയുമാണ് ഇടതു സര്‍ക്കാറില്‍ നിന്നു ലഭിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. അഡ്വ.സി.വത്സലന്‍, വി.കെ.പ്രേമന്‍, ജയദാസ് കാടോട്ടി, കെ.പി സുബൈര്‍, കെ.എം ദാസ്, നല്ലാടത്ത് രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button