KeralaLatest

ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിന്റെ പ്രതിഷ്ഠാവാർഷികം നാളെ

26-ാംമത് പ്രതിഷ്ഠാ വാർഷികമാണ് നടക്കുന്നത്

“Manju”

 

എറണാകുളം : ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിന്റെ 26-ആം പ്രതിഷ്ഠാവാർഷികം തിങ്കളാഴ്ച നടക്കുമെന്ന് ആശ്രമം ഭാരവാഹികൾ അറിയിച്ചു. പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായി രാവിലെ 5 മണിയുടെ ആരാധനയോട് കൂടി ആഘോഷങ്ങൾ ആരംഭിക്കും. രാവിലെ 6 ന് ആരാധന , ധ്വജം ഉയർത്തലിനു ശേഷം പുഷ്പസമർപ്പണം നടക്കും.9 മണിക്ക് ആരംഭിക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാന തപസ്വി നിർവഹിക്കും. സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ സംസാരിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് പ്രത്യേക ആരാധന, ഗുരുപൂജ എന്നിവക്ക് ശേഷം അന്നദാനം നടത്തും . വൈകിട്ട് 6 മണിക്ക് ദീപപ്രദക്ഷിണത്തിനു ശേഷം കലാപരിപാടികൾ ആരംഭിക്കും, രാത്രി 9 മണിയോടെ വാർഷികാഘോഷങ്ങൾ ഗുരുപാദങ്ങളിൽ സമർപ്പിക്കുമെന്ന് ആശ്രമം ഇൻചാർജ് സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി അറിയിച്ചു. ജനനി തേജസ്സി ജ്ഞാന തപസ്വിനി, കോർഡിനേറ്റർ അനൂപ് ടി. പി., എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Related Articles

Back to top button