International

ഷിക്കാഗോ വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

“Manju”

ഷിക്കാഗോ: യുഎസ് നഗരത്തിലെ സൗത്ത് സൈഡ് പ്രദേശത്ത് ശനിയാഴ്ച രാത്രി നടന്ന വെടിവെപ്പിൽ ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രണ്ട് ഉദ്യോഗസ്ഥരെയും ഷിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. അവരിൽ ഒരു വനിതാ ഓഫീസർ മരിച്ചുവെന്നും മറ്റൊരാൾ ഗുരുതരാവസ്ഥയിലാണെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ അറിയിച്ചു.

വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. സംഭവം നടന്നതിന് തൊട്ടുപിന്നാലെ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.

 

Related Articles

Back to top button