IndiaLatest

പ്രധാനമന്ത്രി കേദാര്‍നാഥ് സന്ദര്‍ശിക്കാനൊരുങ്ങുന്നു

“Manju”

ഡല്‍ഹി; പ്രധാനമന്ത്രി കേദാര്‍നാഥ് സന്ദര്‍ശിക്കാനൊരുങ്ങുന്നു.നവംബര്‍ 5നാണ് സന്ദര്‍ശനം.കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും നിര്‍വഹിക്കും.

2013 ല്‍ വെള്ളപ്പൊക്കത്തിലെനാശനഷ്ടങ്ങള്‍ക്ക് ശേഷം പുനര്‍നിര്‍മിച്ചതാണ് സമാധി. പ്രധാനമന്ത്രിയുടെ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. പൊതു റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. പൂര്‍ത്തിയായ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button