IndiaLatest

തെലങ്കാനയില്‍ ആഭ്യന്തര മന്ത്രിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

 

തെലങ്കാനയില്‍ ആഭ്യന്തര മന്ത്രിയ്ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ആഭ്യന്തരമന്ത്രി മഹമ്മൂദ് അലിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് അദ്ദേഹത്തിന്റെ സ്രവം പരിശോധനക്കായി എടുക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് കോവിഡ് ഫലം പുറത്തുവന്നത്. കുറച്ച്‌ ദിവസം മുന്‍പ് ഇദ്ദേഹത്തിന്റെ ഗണ്‍മാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button