IndiaLatest

ഗൂഗിള്‍ പേയിലൂടെ പണം പോയാല്‍ ക്ലെയിം ഇല്ല – റിസര്‍വ് ബാങ്ക്

“Manju”

Google Pay: ബാങ്ക് അല്ല; ഗൂഗിൾ പേ ഉപയോഗിച്ച് നടത്തുന്ന പണം  ഇടപാടുകൾക്കുമുണ്ട് പരിധി! - Samayam Malayalam
ന്യൂ ഡല്‍ഹി : പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത പേയ്‌മെന്റ് സിസ്റ്റത്തിന്റെ ലിസ്റ്റില്‍ ഗൂഗിള്‍ പേ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഇക്കാരണത്താല്‍ ഇതുവഴി പണം കൈമാറ്റം ചെയ്യുമ്ബോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് ക്ലെയിം ചെയ്യാന്‍ സാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഗൂഗിള്‍ പേ കാരണം പേയ്‌മെന്റുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളോ തട്ടിപ്പുകളോ ആര്‍ബിഐയുടെ പരിധിക്ക് പുറത്തായിരിക്കും.
2019 മാര്‍ച്ച്‌ 20 ന് പുറത്തിറക്കിയ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) യുടെ അംഗീകൃത പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെ ലിസ്റ്റില്‍ ഗൂഗിള്‍ പേ ഉള്‍പ്പെടുന്നില്ല. ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ (TPAP) ആണിത്. അതിനാല്‍ തങ്ങളുടെ ആപ്പിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ അംഗീകാരം ആവശ്യമില്ലെന്ന് ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. ഗൂഗിളിന്റെ മൊബൈല്‍ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ ആര്‍ബിഐയുടെ അനുമതിയില്ലാതെ സാമ്ബത്തിക ഇടപാടുകള്‍ സുഗമമാക്കുന്നുവെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് മറുപടിയായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Related Articles

Back to top button