KeralaLatestThiruvananthapuram

മഹാമാരിയെ അതിജീവിച്ച് മത്സ്യകൊയ്ത്ത്

“Manju”

കൃഷ്ണകുമാർ സി

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വേങ്ങോട് വാർഡിൽ നൗമ മൻസിലിൽ ശ്രീ നവാസുദ്ദീൻ,വേങ്ങോട് വിസ്മയയിൽ ശ്രീ വിനയ് എം.എസ് എന്നിവർ ചേർന്നാണ്‌ മത്സ്യ കൃഷി നടത്തി 100 മേനി വിജയം കൈവരിച്ചത്.
കേരള സർക്കാരിന്റെ ജനകീയ മത്സ്യ കൃഷി (2019-20) പദ്ധതി പ്രകാരമാണ് കൃഷി നടത്തിയത്.5 സെന്റ് വസ്തുവിൽ 20 മീറ്റർ നീളം 10 മീറ്റർ വീതിയുള്ള കൃതിമ കുളത്തിൽ 500 ൽ അധികം മത്സ്യ കുഞ്ഞുങ്ങളാണ് കൃഷിക്കായി ഉപയോഗിച്ചത്. ഏകദേശം 1,55,000 രൂപയോളം ചിലവുവന്ന കൃഷിയുടെ 5 വിളവെടുപ്പ് കഴിഞ്ഞു. സർക്കാരിൽ നിന്നും 48000 രൂപ സബ്‌സിഡിയായി ലഭിച്ചു. അക്വാകൾച്ചർ പ്രെമോട്ടർ ശ്രീമതി അനിതയുടെ നേതൃത്വത്തിലാണ് മത്സ്യ കൃഷി നടന്നുവരുന്നത്.
5-ാമത്തെ വിളവെടുപ്പ് ഉദ്ഘാടനവും പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീ കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി പത്മിനി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button