InternationalLatest

പ്രവാസി തൊഴിലാളിയെ പുറത്തു ജോലി ചെയ്യാനനുവദിച്ചാല്‍ നടപടി

“Manju”

റിയാദ്: പ്രവാസി തൊഴിലാളിയെ പുറത്തു ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനെതിരെ കടുത്ത നടപടികളുമായി സൗദി. ഇത്തരം തൊഴിലുടമകള്‍ക്ക് മേല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമെ, ആറ് മാസത്തെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.

അതേസമയം നിയമ ലംഘകന്‍ വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തുമെന്നും അറിയിപ്പില്‍ പറയുന്നു. ഇതിന് പുറമെ അഞ്ച് വര്‍ഷം വരെ റിക്രൂട്ട്മെന്റിന് നിരോധനവും ഏര്‍പ്പെടുത്തും. ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണമനുസരിച്ച്‌ പിഴയുടെ സംഖ്യയിലും മാറ്റമുണ്ടാകും.

Related Articles

Back to top button