KeralaLatest

അന്യം നിന്ന് പോകാത്ത കാർഷികസംസ്ക്കാരമാണ് ശാന്തിഗിരിയുടേത് ;ദലീമ ജോജോ

“Manju”

ചേര്‍ത്തല ; ശാന്തിഗിരി ആശ്രമം ജൻമഗൃഹ തീർത്ഥയാത്രയുടേയും കൊയ്ത്ത് ഉത്സവത്തിന്റേയും ഉദ്ഘാടനം അരൂർ എം.എൽ.എ ദലീമ ജോജോ നിർവഹിച്ചു. കഴിഞ്ഞ 24 വർഷമായി ശാന്തിഗിരി ആശ്രമം 17 ഏക്കറിൽ നടത്തുന്ന നെൽകൃഷി ഈ നാടിന്റെ കാർഷിക സംസ്കാരത്തിന്റെ ശേഷിപ്പാണെന്ന് എം.എൽ.എ പറഞ്ഞു. ഗ്രാമങ്ങൾ പ്രകൃതിയുടെ കനിവാണെന്നും നഗരങ്ങൾ മനുഷ്യസൃഷ്ടിയാണെന്നും പ്രകൃതിയോട് ഇണങ്ങിനിന്ന് കൃഷി ചെയ്യുന്ന ശാന്തിഗിരി ആശ്രമത്തിന്റെ കൃഷിരീതി നാടിന് അനുകരണീയമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ ശാന്തിഗിരി ആശ്രമം ജന്മഗൃഹം ഹെഡ് ജനനി പൂജ ജ്ഞാനതപസ്വിനി, ശാന്തിഗിരി ആശ്രമം എറണാകളം ഏരിയ (സിറ്റി) ഇന്‍ചാര്‍ജ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം ഹരിപ്പാട് ഏരിയ ഇന്‍ചാര്‍ജ് സ്വാമി മധുരനാദൻ ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിധ്യം വഹിച്ചു.

അരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം .പി ബിജു,,ബിജെപി അരൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് തിരുനെല്ലൂർ ബൈജു,, വാർഡ് മെമ്പർമാരായ സീനത്ത്, ശിഹാബുദ്ദീൻ, നൗഷാദ് കുന്നേൽ, ബി.കെ.വിജയകുമാർ, അമ്പിളി ഷിബു, പ്രമോദ്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ റൈച്ചൽ സോഫിയ അലക്സാണ്ടർ, അബൂബക്കർ.എ, അജിത്ത്കുമാർ.വി, റെജി പുരോഗതി എന്നിവർ സംസാരിച്ചു. ജന്മഗൃഹം ബ്രാഞ്ച് ആശ്രമം ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവീന്ദ്രൻ.പി.ജി കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button