KeralaLatest

ശാന്തിഗിരി ആശ്രമം ബ്രാഞ്ചുകളിൽ സാംസ്കാരികദിനാഘോഷം

“Manju”

പോത്തൻകോട്: നവംബർ 5 സാംസ്ക്കാരിക ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ആശ്രമം ബ്രാഞ്ചുകളിലും ഡൽഹി ,മുംബൈ ,ഗോഹട്ടി ,ഹൈദരാബാദ് ,അഹമ്മദാബാദ്, ബാംഗ്ലൂർ , ചെന്നൈ ,മധുരൈ ,കന്യാകുമാരി ,കോയമ്പത്തൂർ ,പോണ്ടിച്ചേരി ,ബാംഗ്ലൂർ മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇന്ന് വിവിധ പരിപാടികൾ നടന്നു. ശാന്തിഗിരി ആശ്രമം സെൻട്രൽ ഓഫീസിൽ ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാവിലെ 6 മണിക്ക് ധ്വജം ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

കൊല്ലം : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ രാവിലെ 6ന് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി ധ്വജം ഉയർത്തി. ജനനി ആദിത്യ ജ്ഞാനതപസ്വിനി, ജനനി രേണുരൂപ ജ്ഞാനതപസ്വിനി, മധുസൂദനൻ പി.പി. എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മറ്റ് ആത്മബന്ധുക്കളും പങ്കെടുത്തു. ശാന്തിഗിരി ആശ്രമം പോളയത്തോട് ബ്രാഞ്ചിൽ സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ ആത്മബന്ധുക്കളുടെ തട്ടസമർപ്പണവും നടന്നു .


പത്തനംതിട്ട : ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ രാവിലെ 6ന് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി ധ്വജം ഉയർത്തി. പത്തനംതിട്ട ഏരിയയിലെ സാംസ്ക്കാരിക പ്രവർത്തകർ സന്നിഹിതരായിരുന്നു.

ആലപ്പുഴ : ശാന്തിഗിരി ആശ്രമം ഹരിപ്പാട് ബ്രാഞ്ചിൽ രാവിലെ 6ന് സ്വാമി മധുരനാദൻ ജ്ഞാനതപസ്വി ധ്വജം ഉയർത്തി. ഹരിപ്പാട് ഏരിയയിലെ സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുത്തു.


ചേർത്തല : ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂരിൽ രാവിലെ 6ന് ജനനി പൂജ ജ്ഞാനതപസ്വിനി ധ്വജം ഉയർത്തി. ജനനി നിത്യരൂപ ജ്ഞാന തപസ്വിനി, ഹരികൃഷ്ണൻ ജി. എന്നിവരും മറ്റ് ആത്മബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു .


കോട്ടയം : ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ചിൽ രാവിലെ 6ന് സ്വാമി അർച്ചിത് ജ്ഞാന തപസ്വി ധ്വജം ഉയർത്തി. കോട്ടയം ഏരിയയിലെ പ്രവർത്തകർ സംബന്ധിച്ചു.


എറണാകുളം : ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ രാവിലെ 6ന് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ധ്വജം ഉയർത്തി . സ്വാമി വത്സലൻ ജ്ഞാനതപസ്വി, ജനനി തേജസ്വി ജ്ഞാന തപസ്വിനി, അനൂപ് റ്റി.പി. എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


തൃശൂർ : ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ രാവിലെ 6ന് സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി ധ്വജം ഉയർത്തി. ജനനി വിജയ ജ്ഞാനതപസ്വിനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മറ്റ് ആത്മബന്ധുക്കളും പങ്കെടുത്തു .

പാലക്കാട് : ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ചിൽ രാവിലെ 6ന് സ്വാമി ഭാസുര ജ്ഞാന തപസ്വി ധ്വജം ഉയർത്തി . ജനനി കല്പന ജ്ഞാന തപസ്വിനി , ഡോ. ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി തുടങ്ങിയവർ സംബന്ധിച്ചു. പാലക്കാട് ഏരിയ പ്രവർത്തകരും പങ്കെടുത്തു.

മലപ്പുറം : ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ചിൽ രാവിലെ 6ന് സ്വാമി ജനപുഷ്പൻ ജ്ഞാന തപസ്വി ധ്വജം ഉയർത്തി. മലപ്പുറം ഏരിയയിലെ പ്രവർത്തകർ പങ്കെടുത്തു.


കോഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ രാവിലെ 6ന് സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി ധ്വജം ഉയർത്തി. കോഴിക്കോട്, കൊയിലാണ്ടി ഏരിയ പ്രവർത്തകർ പങ്കെടുത്തു.


വടകര : ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിൽ രാവിലെ 6ന് കോഡിനേറ്റർ ഗിരീഷ്.ഇ ധ്വജം ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു . ഏരിയയിലെ സാംസ്കാരിക പ്രവർത്തകർ സംബന്ധിച്ചു.


വയനാട് : ശാന്തിഗിരി ആശ്രമം സുൽത്താൻബത്തേരി ബ്രാഞ്ചിൽ രാവിലെ 6ന് സ്വാമി ചന്ദ്രദീപ്തൻ ജ്ഞാന തപസ്വി ധ്വജം ഉയർത്തി. ഏരിയയിലെ പ്രവർത്തകർ പങ്കെടുത്തു.


കണ്ണൂർ : ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ രാവിലെ 6ന് സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി ധ്വജം ഉയർത്തി. ജനനി അഭേദ ജ്ഞാന തപസ്വിനി, ജനനി പദ്മപ്രിയ ജ്ഞാന തപസ്വിനി തുടങ്ങിയവർ സന്നിഹിതരായിരുന്നു .


ശാന്തിഗിരി വിശ്വസാംസ്ക്കാരിക നവോത്ഥാനകേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം , ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം, ശാന്തിഗിരി രക്ഷാകർതൃസമിതി എന്നീ സാംസ്ക്കരിക ഡിവിഷനുകളുടെ വാർഷികമാണ് സാംസ്കാരിക ദിനമായി ആഘോഷിക്കുന്നത്.

Related Articles

Back to top button