InternationalLatest
കുവൈറ്റില്‍ 32,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം 32,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. വ്യവസ്ഥകള്‍ പാലിക്കാത്തതും, നിയമവിരുദ്ധമായി നേടിയതുമായ ലൈസന്‍സുകളാണ് റദ്ദാക്കിയത്. 2,400 പൗരന്മാരുടെ ലൈസന്‍സുകളും റദ്ദാക്കി. 2021 ജനുവരി മുതൽ ഒക്ടോബർ അവസാനം വരെ പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നതിൽ 43% കുറവുണ്ടായി.