IndiaLatestSports

ശ്രീകാന്ത് ഹൈലോ ഓപ്പണ്‍ സെമിയില്‍

“Manju”

ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് വെള്ളിയാഴ്ച നടന്ന ഹൈലോ ഓപ്പണ്‍ 2021 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു, ഹോങ്കോങ്ങിന്റെ മൂന്നാം സീഡ് ആംഗസ് എന്‍ഗ് കാ ലോംഗിനെ വെള്ളിയാഴ്ച മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.
രണ്ടാം ഗെയിം തോറ്റതിന് ശേഷം വമ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന മത്സരത്തില്‍ മികച്ച പ്രകടനത്തിലൂടെ വിജയിച്ച്‌ സെമി ഫൈനലിലെത്തി. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ശ്രീകാന്ത് ആദ്യ ഗെയിമില്‍ നേരത്തെ തന്നെ ലീഡ് നേടിയതോടെ ആദ്യ ഗെയിം 21-11 ന് സ്വന്തമാക്കി. എന്നാല്‍ ര്ദനം ഗെയിമില്‍ ആംഗസ് മികച്ച പ്രകടനത്തിലൂടെ ജയിച്ചപ്പോള്‍ മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടം ആണ് നടന്നത് .

Related Articles

Back to top button