InternationalLatest
യുഎഇയില്‍ ഇന്ന് 73 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കോവിഡ് കേസുകള്‍. 101 പേര് രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ് ബാധയെ തുടര്‍ന്ന് ഇന്ന് ഒരാള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.740,362 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,34,796 പേര് രോഗമുക്തി നേടി. 2,139 പേര് കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 3,456 പേര് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 281,138 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.