ErnakulamKeralaLatest

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ തീപിടിത്തം

“Manju”

കൊച്ചി: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ തീപിടിത്തം. തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടുമുകളിലായാണിത്. ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. പുലര്‍ച്ചെയായിരുന്നതിനാല്‍ കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല.

Related Articles

Back to top button