InternationalLatest

വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് ഇനി യു.എ.ഇയില്‍ തുടരാം

“Manju”

അബുദാബി : രാജ്യത്ത് ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി യു.എ.ഇ ഭരണകൂടം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് യു.എ.ഇ യില്‍ തുടരാന്‍ അനുവദിക്കുന്ന വിസാ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.

യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.ട്വിറ്ററിലൂടെയാണ് അല്‍ മക്തൂം ഇക്കാര്യം അറിയിച്ചത്. ഇത് കൂടാതെ യു.എ.ഇ റോഡുകളില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ആരംഭിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

Related Articles

Back to top button