KeralaLatestThiruvananthapuram

“വഴികാട്ടി” ബോധവൽക്കരണ ക്ലാസ് നടത്തി

“Manju”

മലമ്പുഴ: ജീവിതയാത്രയിൽ സ്വയം വഴി തെറ്റിയും മറ്റുള്ളവർ വഴിതെറ്റിച്ച് വന്നവരാണ് ജയിലിലെ തടവുകാർ .അമിത സാമ്പത്തിക ആഗ്രഹം കൊണ്ടാണ് യുവാക്കളിൽ പലരും മയക്കുമരുന്ന് കടത്ത് നടത്തുന്ന തെന്നും പാലക്കാട് ജില്ല ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിൻ്റെ നേർവഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ല ജയിലിലെ യുവാക്കളായ തടവുകാർക്ക് വേണ്ടി ജില്ല പ്രൊബേഷൽ ഓഫീസിൻ്റെ നേതൃത്വത്തിൽ നടത്തിയ”വഴികാട്ടി” ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സൂപ്രണ്ട്.
ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് ലക്ഷങ്ങൾ വരെ ലഭിക്കുന്ന പണിയാണ് മയക്കുമരുന്ന് കടത്ത് പക്ഷെ നാലോ അഞ്ചോ തവണ കടത്തിയാൽ പിന്നെ മയക്കുമരുന്ന് തന്നവർ തന്നെ ഒറ്റിക്കൊടുക്കും.പിന്നെ ജയിലും കോടതിയുമായി വർഷങ്ങളോളം ജീവിതം തള്ളിനീക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജില്ല പ്രൊബേഷൻ ഓഫീസർ കെ.ആനന്ദൻ അദ്ധ്യക്ഷനായി. ജന്മനാ ആരും തന്നെ കുറ്റവാളികളാവുന്നില്ലെന്നും സാഹചര്യമാണ് കുറ്റവാളികളാക്കുന്നതെന്നും അദ്ധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.ലീഡ് കോളേജ് ചെയർമാൻ ഡോ: തോമ്സ് ജോർജ്ജ്, അശോക് നെന്മാറ, പ്രൊബേഷൻ ഓഫീസർ ഗ്രൈഡ്-2 – സജിത, കോ-ഓർഡിനേറ്റർ അമൃത എന്നിവർ പ്രസംഗിച്ചു.തുടർന്ന് ബോധവൽക്കരണ ക്ലാസുകളും ഉണ്ടായി.

Related Articles

Back to top button