IndiaLatest

ലോക റെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍

“Manju”

സയിദ്ദ് മുഷ്താഖ് അലി ടി20  ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ലോക റെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍.

മണിപ്പൂരിനെതിരെ നാലോവറില്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു 29കാരനായ കര്‍നെവാര്‍. ടി20 ചരിത്രത്തില്‍ നാലോവറും മെയ്ഡന്‍ ആക്കുന്ന ആദ്യ ബൗളറാണ് കര്‍നെവാര്‍. കര്‍നെവാറിന്റെ ബൗളിംഗ് മികവിലൂടെ വിദര്‍ഭ നോക്കൗട്ടില്‍ എത്തുകയും ചെയ്തു.

നാലോവര്‍ സ്‌പെല്ലില്‍ ഇടം കൈ കൊണ്ടും വലം കൈ കൊണ്ടും കര്‍നെവാര്‍ പന്തെറിഞ്ഞുവെന്ന പ്രത്യേകതയുമുണ്ട്. ഓഫ് സ്പിന്നറായി കരിയര്‍ തുടങ്ങിയ കര്‍നെവാറിന് രണ്ടു കൈകൊണ്ടും പന്തെറിയാനാവും. അവിശ്വസനീയമായാണ് തന്റെ നേട്ടമെന്നും റെക്കോര്‍ഡ് സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും കര്‍നെവാര്‍ പറഞ്ഞു.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മുന്‍ പാക് പേസറായ മുഹമ്മദ് ഇര്‍ഫാന്‍ നാലോവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത റെക്കോര്‍ഡാണ് കര്‍നെവാര്‍ ഇന്നലെ പഴങ്കഥയാക്കിയത്. ബാര്‍ബഡോസ് ട്രൈഡന്റിനായി 2018ലായിരുന്നു ഇര്‍ഫാന്റെ പ്രകടനം.

നയിക്കാന്‍ രോഹിത്; ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; രാഹുല്‍ വൈസ് ക്യാപ്റ്റന്‍

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയ്ക്കുള്ള ടീമിനെ രോഹിത് ശര്‍മ നയിക്കും.

Related Articles

Back to top button