InternationalLatest

ഹര്‍നാസിന് വിശ്വസുന്ദരി പട്ടം നേടിക്കൊടുത്ത ചോദ്യം

“Manju”

എയ്‌ലെറ്റ്: 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഹര്‍നാസ് സന്ധുവിലൂടെ വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്.
സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഇന്നത്തെ സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണെന്നതായിരുന്നു അവസാന റൗണ്ടിലെ ചോദ്യം. പ്രചോദനാത്മകമായ മറുപടിയാണ് ഹര്‍നാസ് ഇതിന് നല്‍കിയത്. “അവനവനില്‍ തന്നെ വിശ്വസിക്കാനാണ് ഓരോ സ്ത്രീയും പഠിക്കേണ്ടത്. ഓരോ വ്യക്തിയും പ്രത്യേകതകള്‍ ഉള്ളവരാണ്. അതാണ് നിങ്ങളെ മനോഹരമാക്കി നിര്‍ത്തുന്നത്. അതുകൊണ്ട് മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക. ലോകത്തില്‍ നടക്കുന്ന കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച്‌ നമുക്ക് സംസാരിക്കാം. നമുക്ക് വേണ്ടി ശബ്ദിക്കാന്‍ നാം മാത്രമാണ് ഉള്ളതെന്ന് മനസിലാക്കണം. നിങ്ങളുടെ ശബ്ദം നിങ്ങള്‍ മാത്രമാവുക. നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ ജേതാവ്. ഞാന്‍ എന്നില്‍ വിശ്വസിച്ചു. അതുകൊണ്ടാണ് ഇന്ന് ഈ വേദിയില്‍ നില്‍ക്കുന്നത്’ എന്നായിരുന്നു ഹര്‍നാസിന്റെ ഉത്തരം.


ഫസ്റ്റ് റണ്ണര്‍ അപ്പായ നാദിയയാണ് ചോദ്യത്തിന് രണ്ടാമതായി മറുപടി നല്‍കിയത്. ‘ എന്റെ ജീവിതത്തില്‍ ഞാന്‍ ഒരുപാട് വിഷമഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ അതിനെയെല്ലാം മറികടക്കാന്‍ എനിക്കായി. എല്ലാവരും ഇന്ന് ഈ നിമിഷം കാണുന്നുണ്ടാകും. നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രതിസന്ധികള്‍ നിങ്ങള്‍ക്ക് തടസ്സമാകില്ല. നിങ്ങള്‍ക്കതിനെ മറികടക്കാനാകും. വിജയിച്ച്‌ കാണിക്കണമെന്നും’ നാദിയ പറയുന്നു. ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെയാണ് ചോദ്യത്തിന് മൂന്നാമതായി മറുപടി നല്‍കിയത്. ” ഇന്നത്തെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും അവര്‍ ധൈര്യപൂര്‍വ്വം ഉപയോഗിക്കണം. നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് നിങ്ങള്‍ മനസിലാക്കണം. ഈ ലോകം തന്നെയാണ് നിങ്ങള്‍ക്ക് നേടാന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് നമ്മളെ മനസിലാക്കി തന്നത്’ ലാലേല പറയുന്നു.

Related Articles

Back to top button