IndiaLatest

യുവതിയേയും ഭിന്നശേഷിക്കാരനായ സുഹൃത്തിനേയും പരസ്യമായി അപമാനിച്ച്‌ ബന്ധുക്കളും നാട്ടുകാരും

“Manju”

കനൗജ് | യുവതിയേയും ഭിന്നശേഷിക്കാരനായ സുഹൃത്തിനേയും സൗഹൃദത്തിന്റെ പേരില്‍ പരസ്യമായി അപമാനിച്ച്‌ ബന്ധുക്കളും നാട്ടുകാരും. യു പിയിലെ ലക്‌നോവില്‍ നിന്ന് 122 കിലോമീറ്റര്‍ അകലെ കനൗജിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഇരകളെ മര്‍ദിച്ച ശേഷം മൊട്ടയടിച്ച്‌ ചെരിപ്പുമാലയണിയിച്ച്‌ റോഡിലൂടെ നടത്തിക്കുകയായിരുന്നു നാട്ടുകാര്‍ ചെയ്തത്.

രണ്ട് മാസം മുമ്ബാണ് 37കാരിയായ യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തത്. ആരുമില്ലാത്ത ഇവര്‍ക്ക് സഹായത്തിനായി എത്തിയയാളാണ് ഭിന്നശേഷിക്കാരനായ സുഹൃത്ത്. ഇവരുടെ സൗഹൃദം യുവതിയുടെ ബന്ധുക്കള്‍ക്ക് ഇഷ്ടപ്പെടാത്തതാണ് പരസ്യവിചാരണക്ക് ഇടയാക്കിയത്.

സംഭവത്തില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും യുവതിയുടെ രണ്ട് ബന്ധുക്കള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button