KeralaKozhikodeLatest

പത്മശ്രീ ഒ.എം.നമ്പ്യാരുടെ ചികിത്സ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം: വി.കെ.സജീവന്‍

“Manju”

വി.എം.സുരേഷ് കുമാർ

വടകര : മലയാളികളുടെ അഭിമാനമായ ഒളിമ്പ്യന്‍ പി.ടി.ഉഷയെ പരിശീലിപ്പിച്ച ലോകത്തിലെ തന്നെ മാതൃകയായ എക്കാലത്തേയും മികച്ച അത്ലറ്റിക്‌സ് കോച്ച് ഒ.മാധവന്‍ നമ്പ്യാരുടെ ചികില്‍സയ്ക്കും വാര്‍ധക്യകാല പരിചരണത്തിനും സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇതിനായി കായിക മന്ത്രി ഇടപെടണമെന്നും ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.

രാജ്യം കണ്ട ശ്രദ്ധേയമായ ഗുരുശിഷ്യബന്ധത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് പൊന്‍തൂവല്‍ നേടി തന്ന ഗുരുവിനെ തേടിയാണ് പത്മശ്രീ പുരസ്‌കാരം എത്തിയത്. പത്മശ്രീ നല്‍കി രാജ്യം ആദരിച്ചതില്‍ ഏറെ അഭിമാനമുണ്ട്. ഒ.എം.നമ്പ്യാര്‍ സാധാരണ കായികപരിശീലകന്‍ മാത്രമല്ല മലയാളികളുടെ ദ്രോണാചാര്യരാണെന്നും വാര്‍ധക്യകാലത്ത് മുഴുവന്‍ പരിചരണവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് അദ്ദേഹത്തോട് ആദരവ് കാണിക്കണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.
കോച്ച് ഒ.എം.നമ്പ്യാരുടെ മണിയൂരിലെ വസതിയില്‍ എത്തി ആശംസ അറിയിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു സജീവന്‍. കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് രജീഷ് മാങ്ങികൈ, സംസ്ഥാന കൗണ്‍സില്‍ അംഗം രാമദാസ് മണലേരി, പഞ്ചായത്ത് പ്രസിഡന്റ് സജിത്ത് പൊറ്റമ്മല്‍, സി.ടി ബാബുരാജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

 

Related Articles

Back to top button