InternationalLatest

ചൈനയില്‍ ഡെല്‍റ്റ വ്യാപനം രൂക്ഷം

“Manju”

ചൈനയില്‍ ഡെല്‍റ്റ വ്യാപനം രൂക്ഷമാകുന്നു. നവംബര്‍ നാലിനാണ് ഇവിടെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം ശരാശരി 24 പുതിയ കേസുകള്‍ കണ്ടെത്തുന്നുണ്ട്. ദലിയാനിന് സമീപമുള്ള ദന്‍ഡോംഗ്, അന്‍ഷന്‍, ഷെനിയാംഗ് എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി.

ഇത് കൂടാതെ, വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനും പൊതുഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയുടെ വടക്കുകിഴക്കന്‍ പ്രദേശത്താണ് ഡെല്‍റ്റ വ്യാപനം രൂക്ഷമായത്. ഒക്ടോബര്‍ 17നും നവംബര്‍ 14 നും ഇടയില്‍ 1,300 ലേറെ പേര്‍ക്കാണ് സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നേരത്തേ 1,280 ഡെല്‍റ്റ കേസുകളും ചൈനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ 21 ഓളം പ്രവിശ്യകളും നഗരങ്ങളും ഡെല്‍റ്റ ഭീഷണിയിലാണ്.

Related Articles

Back to top button