KeralaLatestThiruvananthapuram

ശാന്തിഗിരി എ.ഐ. സ്കൂള്‍ പ്രഖ്യാപനം മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വ്വഹിച്ചു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്കൂളിന്റെ ഉദ്ഘാടനം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് നിര്‍വ്വഹിച്ചു. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന നവപൂജിതം-97 ആഘോഷത്തോടനുബന്ധിച്ചാണ് ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററി സ്കൂളിനെ കേരളത്തിലെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹൈടെക് ഇ.സ്കൂളായുള്ള പ്രഖ്യാപനം മുൻരാഷ്ട്രപതി നടത്തിയത്. 100 വിദ്യാര്‍ത്ഥികളെ സൗജന്യ സിവില്‍ സര്‍വ്വീസ് കോച്ചിംഗിന് തിരഞ്ഞെടുക്കുന്നതിന്റെ സമാരംഭവും ഇതോടൊപ്പം നാന്ദികുറിക്കുകയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ഗുണമേന്മയേറിയതുമായ പഠനാവസരം ഉറപ്പാക്കുന്ന നൂതന പഠനരീതിയാണ് എഐ സ്ക്കൂൾ. സ്ക്കൂൾ സമയം കഴിഞ്ഞും സ്ക്കുൾ വെബ്സൈറ്റ് വഴി സ്കുൾ പഠനത്തിന്റെ അതേ അനുഭവം വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭ്യമാകും. 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എഐ സ്ക്കൂളിന്റെ പ്രയോജനം ആദ്യ ഘട്ടത്തിൽ ലഭ്യമാകും. പുതിയ ദേശിയ വിദ്യാഭ്യാസ നയത്തെ (NEP 2020) അടിസ്ഥാനമാക്കി നാഷണൽ സ്കൂൾ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയിരിക്കുന്നതിനാൽ ഉയർന്ന ഗ്രേഡ് നേടാൻ ഇത് സ്കൂളുകളെ പ്രാപ്തമാക്കുന്നു.

മൾട്ടി ടീച്ചർ റിവിഷൻ സപ്പോർട്ട്, മൾട്ടിലെവൽ അസസ്മെൻറ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സൈക്കോമെട്രിക് കൗൺസിലിങ്ങ്, കരിയർ മാപ്പിങ്, എബിലിറ്റി എൻഹാൻസ്മെൻറ്, മെമ്മറി ടെക്നിക്സ്, കമ്മ്യൂണിക്കേഷൻറൈറ്റിങ്ങ് സ്കിൽസ്, ഇൻറർവ്യൂ ഗ്രൂപ്പ് ഡിസ്കഷൻ സ്കിൽസ്, ഗണിത ശാസ്ത്ര നൈപുണ്യം, പെരുമാറ്റ മര്യാദകൾ, ഇംഗ്ലീഷ് ഭാഷാ വൈഭവം, വൈകാരികമാനസിക ശേഷികളുടെ വികാസം എന്നിവയ്ക്കുള്ള പരിശീലനം എഐ സ്ക്കൂളിലൂടെ നൽകും. ഉന്നത സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾക്കും, ജെഇഇ, നീറ്റ്, മാറ്റ്, ക്യുവറ്റ്, ക്ലാറ്റ്, ജി മാറ്റ്, ജിആർഇ എന്നിവയിലേക്കുള്ള എൻട്രൻസ് പരീക്ഷകൾക്കും, ഐഇഎൽടിഎസ് മുതലായ ഭാഷാശേഷി പരിശോധിക്കുന്ന ടെസ്റ്റുകൾക്കും ഇതിലൂടെ പരിശീലനം ലഭ്യമാണ്. ഉന്നത പഠനത്തിനുള്ള സ്കോളർഷിപ്പുകൾക്കും മികച്ച വിദേശ സർവകലാശകളിലെ ഉപരി പഠനത്തിനും ഗൈഡൻസ് തുടങ്ങി നിരവധി സേവനങ്ങൾ അനുബന്ധമായുണ്ട്. വളരെ തുച്ഛമായ ഫീസിൽ ഏറ്റവും ഗുണമേൻമയേറിയ വിദ്യാഭ്യാസ സേവനങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button