ചങ്ങനാശേരി: നിയന്ത്രണം വിട്ട കാര്‍ അടഞ്ഞുകിടന്നിരുന്ന തട്ടുകടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു.അപകടത്തില്‍ മാടപ്പളളി സ്വദേശികളായ രണ്ടുപേര്‍ക്കു സാരമായി പരുക്കേറ്റു. കറുകച്ചാല്‍ ഭാഗത്തുനിന്നു തെങ്ങണ ഭാഗത്തേക്കു വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ടു തട്ടുകടയിലേക്ക് കയറിയത് .തട്ടുകട അടഞ്ഞു കിടന്നിരുന്നതിനാലും ആളില്ലാതിരുന്നതിനാലും വലിയ അപകടം ഒഴിവായി. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയു തട്ടുകട പൂര്‍ണമായും തകരുകയും ചെയ്തു.സ്ഥിരം അപകടം നടക്കുന്ന മേഖലയാണിത്. പൂവത്തുംമൂട് ഇറക്കവും വളവും ഒരു പോലെയായതിനാല്‍ വേഗത്തില്‍ വരുന്ന വാഹനം നിയന്ത്രണം വിടുന്നതിന് ഇടയാക്കുന്നു. രണ്ടാഴ്ച മുന്‍പു കെ.എസ്.ആര്.ടി.സി. ബസിനടയില്‍പ്പെട്ട് ബൈക്കിനു പിന്നിലിരുന്ന യുവതി മരിച്ചിരുന്നു.
Related Articles
India Ideas Summit to discuss geopolitics in post-COVID world virtually on July 21-22
June 20, 2020 7:39 AM
Check Also
Close
-
തിരുപ്പൂർ പള്ളാടത്ത് ശാന്തിഗിരിയുടെ ആയുർവേദ മെഡിക്കൽ ക്യാമ്പ്June 18, 2023 6:35 PM