KeralaLatest

വഴിയോര കച്ചവടത്തിന് വിലക്ക്

“Manju”

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ വഴിയോര കച്ചവടത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. ഡിസംബര്‍ ഒന്ന് മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും ഇല്ലാത്ത വഴിയോര കച്ചവടം അനുവദിക്കില്ല. ഉത്തരവ് കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ജില്ലാ കളക്ടറെയും സിറ്റി പോലീസ് കമ്മീഷണറേയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു.

അതേസമയം പുനരധിവാസത്തിന് അര്‍ഹരായ വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. നവംബര്‍ 30 നകം അര്‍ഹരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യണം. ഇത്തരം അപേക്ഷകള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം കമ്മറ്റി തീരുമാനമെടുക്കണം. ഈ അപേക്ഷകര്‍ക്ക് ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കുന്ന മുറയ്ക്ക് മാത്രമെ വഴിയോര കച്ചവടത്തിന് അനുമതി ലഭിക്കുകയുള്ളൂ.

Related Articles

Back to top button