IndiaLatest

ആമസോണിനെതിരെ ആഞ്ഞടിച്ച്‌ സിഎഐടി

“Manju”

ന്യൂഡല്‍ഹി: ആമസോണ്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടലിലൂടെ കഞ്ചാവ് വില്‍ക്കുന്നത് ആദ്യമായല്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി).
2019-ല്‍, 40 സിആര്‍പിഎഫ് സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി) നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കളും ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ വഴിയാണ് വാങ്ങിയതെന്ന് സിഎഐടി പറയുന്നു. അമോണിയെ നൈട്രേറ്റും പോര്‍ട്ടല്‍ വഴിയാണ് വാങ്ങിയത്.
എന്‍ഐഎയുടെ പ്രാഥമിക ചോദ്യം ചെയ്യലില്‍ പബ്ലിക് ഡൊമെയ്‌നില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഇഡി, ബാറ്ററികള്‍, മറ്റ് ആക്‌സസറികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ വാങ്ങാന്‍ തന്റെ ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് അക്കൗണ്ട് ഉപയോഗിച്ചതായി അറസ്റ്റിലായ വ്യക്തി വെളിപ്പെടുത്തിയതായി സിഎഐടി ദേശീയ പ്രസിഡന്റ് ബിസി ഭാരതിയയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാളും പറഞ്ഞു. അതുകൊണ്ട് ആമസോണിനെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സിഎഐടി പറഞ്ഞു.
2011-ല്‍ അമോണിയം നൈട്രേറ്റ് നിരോധിത വസ്തുവായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നും 1884ലെ എക്‌സ്‌പ്ലോസീവ് ആക്‌ട് പ്രകാരം അമോണിയം നൈട്രേറ്റിന്റെ അപകടകരമായ ഗ്രേഡുകള്‍ പട്ടികപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചതായും ഇന്ത്യയില്‍ അതിന്റെ വില്‍പന, വാങ്ങല്‍, നിര്‍മ്മാണം എന്നിവ നിരോധിച്ചിരുന്നതായും ഭാരതിയയും ഖണ്ഡേല്‍വാളും പറഞ്ഞു.
മുംബൈക്ക് മുമ്ബ് 2006ല്‍ വാരാണസിയിലും മാലേഗാവിലും നടന്ന സ്‌ഫോടനങ്ങളിലും 2008ല്‍ ഡല്‍ഹിയിലുണ്ടായ സ്‌ഫോടന പരമ്ബരകളിലും അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിരുന്നു.
“2016 മുതല്‍ സിഎഐടി ഇ-കൊമേഴ്‌സിനായി ഒരു ക്രോഡീകരിച്ച നിയമവും നിയമങ്ങളും ആവശ്യപ്പെടുന്നു, നിര്‍ഭാഗ്യവശാല്‍, ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ബോംബുകള്‍ നിര്‍മ്മിക്കാനും നമ്മുടെ സൈനികരെ ലക്ഷ്യമിടാനും ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ വാങ്ങുന്നതിനേക്കാള്‍ മോശമായത് എന്താണുള്ളത്‌. ഈ കേസ് വീണ്ടും തുറക്കുകയും ആമസോണ്‍ പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യുകയും വേണം,” സിഎഐടി പറഞ്ഞു.
വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഭാരതിയയും ഖണ്ഡേല്‍വാളും അഭ്യര്‍ത്ഥിച്ചു.
നേരത്തെ കഞ്ചാവ് കടത്തിയ സംഭവത്തില്‍ ആമസോണിന്റെ പ്രാദേശിക യൂണിറ്റായ ഭിന്‍ഡിലെ സീനിയര്‍ എക്സിക്യൂട്ടീവ്മാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ആമസോണ്‍ നല്‍കിയ വിശദീകരണവും തെളിവുകളും തമ്മില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് എടുത്തതെന്ന് ഭിന്‍ഡ് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button