വരുന്ന രണ്ട് ദിവസം മഴ ദുര്‍ബലം, ഇടിമിന്നലിനും കാറ്റിനും സാധ്യത
തിരുവനന്തപുരം: വരുന്ന രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം ഒറ്റപ്പെട്ട സാധാരണ മഴ തുടര്‍ന്നേക്കും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മഴ ശക്തമാകുവാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച ആറ് ജില്ലകളിലും വെള്ളിയാഴ്ച ഒന്‍പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്കൊപ്പം ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഈ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഒപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാത ചുഴി വരുന്ന 48 മണിക്കൂറിനുള്ളില്‍ ന്യൂന മര്‍ദമായി ശക്തിപ്രാപിക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, കേരളത്തിലും- തമിഴ്നാട് തീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.