IndiaLatest

വീണ്ടും താരമായി സ​പ്​ന ഗോല്‍ക്കര്‍

“Manju”

മുംബൈ: സ്​റ്റേഷനില്‍ നിന്ന്​ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീണ യുവതിക്ക്​ റെയില്‍വേ പ്രൊട്ടക്​ഷന്‍ ഫോഴ്​സ്​ കോണ്‍സ്റ്റബിള്‍ രക്ഷകയായി.
ഞായറാഴ്ച രാത്രി ബൈകുള സ്​റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നു കോണ്‍സ്റ്റബിള്‍ സപ്​ന ഗോല്‍ക്കര്‍. ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സ്​ത്രീ നിലതെറ്റി വീഴുകയായിരുന്നു. ബോഗിയുടെ പടിയിലേക്ക്​ വീണ യുവതിയുമായി​ ട്രെയിന്‍ നീങ്ങുന്നത്​ കണ്ട്​ ഓടിയെത്തിയ ഗോല്‍ക്കര്‍ അവരെ രക്ഷപെടുത്തി. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ്​ ഗോല്‍ക്കര്‍ യാത്രക്കാരെ സമാനമായ സാഹചര്യത്തില്‍ നിന്ന്​ രക്ഷപെടുത്തിയത്​. കഴിഞ്ഞ മാസം സന്ദേസ്റ്റ്​ സ്​റ്റേഷനില്‍ വെച്ചാണ്​ 50കാരിയുടെ ജീവന്‍ ഗോല്‍കര്‍ രക്ഷിച്ചത്​.
ലോക്കല്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ 40കാരി പിന്നീട്​ എഴുന്നേറ്റ്​ നില്‍ക്കുന്നത്​ സെന്‍ട്രല്‍ റെയില്‍വേ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ കാണാം. യുവതിക്ക്​ നിസ്സാര പരിക്കുകള്‍ മാത്രമാണുള്ളത്​.


വിഡിയോ ട്വിറ്ററില്‍ പങ്കു​െവച്ച റെയില്‍വേ മന്ത്രാലയം ജീവനക്കാരിയെ അഭിനന്ദിച്ചു​. ട്രെയിന്‍ നീങ്ങിത്തുടങ്ങിയാല്‍ കയറാന്‍ ശ്രമിക്കരുതെന്നും അത്​ അപകടമുണ്ടാക്കുമെന്നും പോസ്റ്റില്‍ റെയില്‍വേ​ ഓര്‍മിപ്പിച്ചു.

Related Articles

Back to top button