InternationalLatest

അമേരിക്കയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു

“Manju”

കഴിഞ്ഞ ആഴ്ചകളിലായി അമേരിക്കയില്‍ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായി യുഎസ് ഗവണ്‍മെന്റ് ചീഫ് മെഡിക്കല്‍ അഡ്‍വൈസര്‍ ഡോ.
കഴിഞ്ഞ ആഴ്ചയില്‍ അമേരിക്കയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 100,000 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഒഴിവു ദിനങ്ങളില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുകയും, ഇന്‍ഡോര്‍ ആന്റ് ഔഡോര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് കൊവിഡ് വ്യാപിക്കുന്നതിന് ഇടയാകും. അമേരിക്കയില്‍ വാക്സിനേഷന് അര്‍ഹതയുള്ള 60 മില്യണ്‍ ആളുകള്‍ ഇതുവരെ വാക്സിനേറ്റ് ചെയ്തിട്ടില്ലെന്നതും ഗൗരവമായി കണക്കാക്കണമെന്നും ഫൗഡി പറഞ്ഞു.
വൈറസ് നമുക്ക് ചുറ്റും ഇപ്പോഴും കറങ്ങി കിടപ്പുണ്ട്. ഈ യാഥാര്‍ഥ്യത്തില്‍ നിന്നും നമുക്ക് ഒളിച്ചോടാന്‍ കഴിയുകയില്ല. ഇതിനു ഏക പരിഹാരമാര്‍ഗ്ഗം വാക്സിനേറ്റ് ചെയ്യുക എന്നതുമാത്രമാണ്. ലഭ്യമായ കണക്കുള്‍ അനുസരിച്ച്‌ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ 29% കൊവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. 2020-ല്‍ കൊവിഡ് മൂലം മരിച്ചവരുടെ സംഖ്യയേക്കാള്‍ കൂടുതല്‍ 2021-ല്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button