IdukkiKeralaLatest

മുല്ലപ്പെരിയാര്‍: സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു

“Manju”

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഡാമിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു. സെക്കന്‍ഡില്‍ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം കനത്തമഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നിലവില്‍ മൂന്നാമത്തെ ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 397 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

Related Articles

Back to top button