IndiaLatest

2024ഓടെ 6 ജി അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി

“Manju”

ഡല്‍ഹി: രാജ്യത്ത്​ 6ജി സാ​ങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ചിരിക്കുകയാണ്​ കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ്​ മന്ത്രി അശ്വിനി വൈഷ്ണവ്​. 2023 അവസാനത്തേക്കോ 2024 തുടക്കത്തിലോ​ രാജ്യത്ത്​​ 6ജി അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ്​ മന്ത്രി ഒരു ഓണ്‍ലൈന്‍ വെബിനാറിലൂടെ അറിയിച്ചത്​.

എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും ഇതിനകം 6ജി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസും ഫിനാന്‍ഷ്യല്‍ എക്സ്പ്രസും ചേര്‍ന്നാണ്​ വെബിനാര്‍ സംഘടിപ്പിക്കുന്നത്.

6 ജി നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത ടെലികോം സോഫ്റ്റ്വെയറുകളും ഇന്ത്യയില്‍ നിര്‍മിച്ച ടെലികോം ഉപകരണങ്ങളുമുണ്ടായിരിക്കുമെന്നും ആഗോളതലത്തില്‍ എത്തിക്കാന്‍ കഴിയുന്ന ടെലികോം നെറ്റ്വര്‍ക്കുകള്‍ ആയിരിക്കും നമ്മുടേതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button