IndiaLatest

ദില്ലിയില്‍ വായുമലിനീകരണ തോതില്‍ നേരിയ കുറവ്

“Manju”

ദില്ലി : ദീപാവലിക്ക് ശേഷം ദില്ലിയില്‍ ഉയര്‍ന്ന വായു മലിനീകരണം നേരിയ തോതില്‍ കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. 23 ദിവസത്തിനിടെ ഏറ്റവും മെച്ചപ്പെട്ട വായു നിലവാരമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്. വായുനിലവാര സൂചിക 280ല്‍ താഴെയാണ് രേഖപ്പെടുത്തിയത്.

അതേസമയം, ദില്ലിയിലെ വായു മലിനീകരണം കുറയ്ക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ തുടരണമെന്നും മലിനീകരണം തടയുന്നതിനു ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കോടതി പറഞ്ഞു. വായുമലിനീകരണം കൂടിയ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെകോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

Related Articles

Check Also
Close
Back to top button