IndiaKeralaLatest

കോന്നി ആനക്കൂട്ടിലെ ജൂനിയര്‍ സുരേന്ദ്രന്‍ ചെരിഞ്ഞു

“Manju”

പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ ഏ‌റ്റവും പ്രായം കുറഞ്ഞ കുട്ടിയാന ജൂനിയര്‍ സുരേന്ദ്രന്‍ ചെരിഞ്ഞു. മൂന്ന് മാസം മാത്രമാണ് ആനക്കുട്ടിയുടെ പ്രായം. ദഹന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നിലമ്ബൂരില്‍ കാരക്കോട് പുത്തരിപ്പാടത്തെ ജനവാസ മേഖലയില്‍ തള‌ളയാന ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ദിവസങ്ങള്‍ മാത്രം പ്രായമുള‌ള കൊമ്പനാനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനക്കൂട്ടത്തിനടുത്തെത്തിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ആനക്കുട്ടിയെ മറ്റ് ആനകള്‍ സ്വീകരിച്ചില്ല.

തുടര്‍ന്ന് റാപ്പിഡ് റെസ്‌പോണ്ട്സ് ടീം പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ കോന്നിയിലെത്തിച്ചു. ഇവിടെ വച്ചാണ് ജൂനിയ‌ര്‍ സുരേന്ദ്രന്‍ എന്ന് പേരിട്ടത്. മുമ്പ് ആനക്കൂട്ടിലുണ്ടായിരുന്ന ഇപ്പോള്‍ താപ്പാനയായി സ്ഥലംമാറിപ്പോയ സുരേന്ദ്രനോടുള‌ള സ്നേഹം നിലനിര്‍ത്തിയാണ് ജൂനിയ‌ര്‍ സുരേന്ദ്രന്‍ എന്ന് പേര് നല്‍കിയത്.

ഇന്ന് കുട്ടിയാനയ്‌ക്ക് ശസ്‌ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ആന പെട്ടെന്ന് ചെരിഞ്ഞത്. ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ മൃതദേഹം പോസ്‌റ്റ്മോര്‍ട്ടം ചെയ്യുന്നതിനുള‌ള നടപടികള്‍ നടന്നുവരികയാണ്. ഇതിന് ശേഷമാകും സംസ്‌കാരം.

ചികിത്സ ഫലം കണ്ടില്ല; ജൂനിയര്‍ സുരേന്ദ്രന്‍ ചരിഞ്ഞു | three month year old  elephant named junior surendran dies in konni

Related Articles

Back to top button